മുന്‍ രാഷ്ടപതി പ്രണാബ് മുഖര്‍ജി(84) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുമ്ബ് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
1935 ഡിസംബര്‍ 11 നു മിറാട്ടിയിലാണു പ്രണാബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്യ സമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ് കുമാര്‍ മുഖര്‍ജിയാണു പിതാവ്. 1969 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിലാണു പ്രണാബ് മുഖര്‍ജി കേന്ദ്രസര്‍ക്കാരില്‍ ഭരണപര്‍വം ആരംഭിച്ചത്. 1973ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ അദ്ദേഹം കാബിനറ്റു മന്ത്രിയായി.
1982 ല്‍ അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിയായത്. 1980 മുതല്‍ 85 വരെ രാജ്യസഭയുടെ അധ്യക്ഷനുമായിരുന്നു പ്രണാബ് മൂഖര്‍ജി. മന്മോഹന് സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായും 2006 മുതല്‍ 2009 വരെ വിദേശകാര്യമന്ത്രിയായും 2009 മുതല്‍ 2012 വരെ ധനമന്ത്രിയായും പ്രണാബ് സേവനമനുഷ്ഠിച്ചു.
2019ല്‍ ഭാരതരത്ന നല്കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു.സംസ്കാരം നാളെ ഡല്‍ഹിയില്‍ നടത്തും.
Be the first to comment on "മുന്‍ രാഷ്ടപതി പ്രണാബ് മുഖര്‍ജി അന്തരിച്ചു."