സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി.

ജോസ് കെ. മാണി

സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി. കേരള കോണ്ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനം.

കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെയും മാണി സാര്‍ പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി,’ ജോസ് കെ. മാണി പറഞ്ഞു.

ചിലർ തെറ്റിദ്ധരിച്ച്‌ മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് ആരോടും ശത്രുതയില്ല.വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്നെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Be the first to comment on "സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി."

Leave a comment

Your email address will not be published.


*