ബിനീഷ് കോടിയേരിക്ക്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധമെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്​.

പി.കെ. ഫിറോസ്

ബിനീഷ് കൊടിയേരിക്കെതിരെ ആരോപണങ്ങളുമായി യൂത്ത് ലീഗ്. ബിനീഷ് കൊടിയേരിക്ക് ലഹരിമരുന്ന് മാഫിയകളുടെ അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.ബെംഗളൂരുവിലെ ലഹരി കടത്തുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നും മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവില്‍ മയക്ക് മരുന്ന് വില്‍പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂപും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂപിന് ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്’.

കേരളത്തിലെ സിനിമാ മേഖലയിലുള്ളവര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണം ബിനീഷ്​ കോടിയേരി നിഷേധിച്ചു.

Be the first to comment on "ബിനീഷ് കോടിയേരിക്ക്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധമെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്​."

Leave a comment

Your email address will not be published.


*