ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം; കരസേന മേധാവി ജനറല്‍ ​മനോജ്​ മുകുന്ദ്​ നരവനെ ലഡാക്കിലെത്തി.

ജനറല്‍ ​മനോജ്​ മുകുന്ദ്​ നരവനെ

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ കരസേന മേധാവി ജനറല്‍ ​മനോജ്​ മുകുന്ദ്​ നരവനെ ലഡാക്കിലെത്തി.രണ്ടു ദിവസം ജനറല്‍ നാരാവ്‌നെ ലഡാക്കില്‍ ഉണ്ടാകുമെന്നാണ് സൂചന. ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയില്‍ നിന്ന് ചൈനീസ് സൈന്യം ഒരിഞ്ച് പോലും മുന്നോട്ട് കയറാതിരിക്കാന്‍ മേഖലയില്‍ ഇന്ത്യ സൈനികവിന്യാസം ശക്തമാക്കി.

ശനിയാഴ്ച അര്‍ധരാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും ലഡാക്കി​ലെ പാന്‍ഗോങ് തടാകത്തി​െന്‍റ തെക്കന്‍ തീരത്ത് ചൈനയുടെ ഭാഗത്തുനിന്ന്​ ഏകപക്ഷീയമായ പ്രകോപനമുണ്ടായതിന്​ പിന്നാലെയാണ്​ സൈന്യം സുരക്ഷ വര്‍ധിപ്പിച്ചത്​.ലഡാക്കിലെ പെംഗോങ് ഏരിയയിലെ നോര്‍ത്ത് ഫിംഗര്‍ 4 ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.

ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രദേശം ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുന്നത്. അതിനിടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈനീസ് അധികൃതരുമായി സൈനിക തലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Be the first to comment on "ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം; കരസേന മേധാവി ജനറല്‍ ​മനോജ്​ മുകുന്ദ്​ നരവനെ ലഡാക്കിലെത്തി."

Leave a comment

Your email address will not be published.


*