ബി.ജെ.പി എം.എല്‍.എ രാജ സിം​ഗിന് ഫേസ്​ബുക്ക്​ വിലക്ക്.

രാജ സിങ്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്​ ബി.ജെ.പി എം.എല്‍.എയെ ഒടുവില്‍ ഫേസ്​ബുക്ക് വിലക്കി​. ഫേസ്ബുക്കിനു പുറമേ ഇന്‍സ്റ്റാഗ്രാമിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു.

തെലങ്കാന നിയമസഭയിലെ ഒരേയൊരു ബി.ജെ.പി എം.എല്‍.എയായ രാജ സിങ് വിദ്വേഷപ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനാണ്.ബി.​ജെ.​പി​ക്കാ​രു​ടെ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന​ക​ള്‍ ക​ണ്ടി​ല്ലെ​ന്നു​ന​ടി​ച്ച്‌​ ഫേ​സ്​​ബു​ക്ക്,​ സ​ര്‍​ക്കാ​റു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന ‘വാ​ള്‍​സ്​​ട്രീ​റ്റ്​ ജേ​ര്‍​ണ​ല്‍’ റി​പ്പോ​ര്‍​ട്ടിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വി​വ​ര, സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും ശ​ശി ത​രൂ​ര്‍ എം.​പി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്കു മു​മ്ബാ​കെ ​വി​ശ​ദീ​ക​ര​ണം നൽകാൻ ഇ​ന്ത്യ​യു​ടെ ഫേ​സ്ബു​ക്ക് ത​ല​വ​ന്‍ അ​ജി​ത് മോ​ഹ​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണു രാ​ജ സിം​ഗി​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.‌എന്നാല്‍, തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഒരുപാടുണ്ടെന്ന്​ കാണിച്ച്‌​ രാജ സിങ്​ രംഗത്തുവന്നിരുന്നു.തനിക്ക്​ ഒഫീഷ്യല്‍ ഫേസ്​ബുക്ക്​ പേജില്ലെന്നുമായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ പ്രസിദ്ധപ്പെടുത്തിയ വിഡിയോയില്‍ പറഞ്ഞത്​. കൂടാതെ 2018ല്‍ തന്റെ ഫേസ്​ബുക്ക്​ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Be the first to comment on "ബി.ജെ.പി എം.എല്‍.എ രാജ സിം​ഗിന് ഫേസ്​ബുക്ക്​ വിലക്ക്."

Leave a comment

Your email address will not be published.


*