ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 39 ലക്ഷം കടന്നു.

കോറോണ

ഇന്ത്യയില്‍ കോവിഡ് വൈറസ് രോ​ഗബാധ അനുദിനം വര്‍ദ്ധിക്കുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 83, 341 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 40 ലക്ഷത്തിനോടുത്തു. ഇന്ത്യയില്‍ ഇതുവരെ 39,36,747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു.രോ​ഗബാധയ്ക്ക് പുറമേ മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ദിനം പ്രതി ആയിരത്തിന് മുകളില്‍ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1096 പേരാണ് ഇന്ത്യയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 68,472 ആയി

Be the first to comment on "ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 39 ലക്ഷം കടന്നു."

Leave a comment

Your email address will not be published.


*