കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് തയാറെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍.

ബെന്നി ബഹനാന്‍

കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് സജ്ജമാണെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ആര് മല്‍സരിക്കും ആരൊക്കെ സഥാനാര്‍ഥികളാകും എന്ന് തീരുമാനിക്കേണ്ടത് യു ഡി എഫാണ്.

ഈ മാസം ഒന്‍പതാം തീയതിക്ക് മുന്‍പ് യോഗം ചേര്‍ന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കാര്യം തീരുമാനിക്കും. യുഡിഎഫ് മുന്നണിക്ക് ഒരു സ്ഥാനാര്‍ഥിയെ ഉണ്ടാകൂവെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകും. രണ്ടിടത്തും യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത്.

സര്‍ക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് വരുന്നത്. സിപിഎമ്മും ജീര്‍ണാവസ്ഥയിലാണ്. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.

Be the first to comment on "കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് തയാറെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍."

Leave a comment

Your email address will not be published.


*