ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ.

ഐപിഎല്‍

ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരക്രമം പുറത്തിറക്കി ബിസിസിഐ.ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്ബ്യന്‍ ആയ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് മത്സരം.പിന്നീട് വീണ്ടും രണ്ട് മത്സരങ്ങള്‍ ദുബായിലാണ്. 24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക.

പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.10 ഡബിള്‍ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യന്‍ സമയം 3.30നും 7.30നുമാണ് മത്സരങ്ങള്‍.കൊറോണ (Covid19) മനദണ്ഡങ്ങള്‍ പാലിച്ച്‌ കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Be the first to comment on "ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ."

Leave a comment

Your email address will not be published.


*