ബോ​ളി​വു​ഡ് താ​രം ‌കങ്കണ റണൗട്ടിന് കേ​ന്ദ്രം വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ തീരുമാനിച്ചു.

കങ്കണ റണൗട്ടിന് കേ​ന്ദ്രം വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ തീരുമാനിച്ചു.

ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ടിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.മ​ഹാ​രാ​ഷ്ട്ര​യെ പാ​ക്കി​സ്ഥാ​നു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യു​ള്ള താ​ര​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.നടി അമിത് ഷായ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ഒരു രാജ്യസ്‌നേഹിയുടെ ശബ്ദത്തെ ഒരു ഫാസിസ്റ്റിനും ഇല്ലാതാക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച സുരക്ഷയെന്ന് കങ്കണ ട്വീറ്റ് ചെയ്തു.അതേസമയം ഹിമാചല്‍ പ്രദേശ് സര്‍ക്കാരും നടിക്ക് സുരക്ഷയൊരുക്കും.

കങ്കണയുടെ പിതാവിന്റെയും സഹോദരിയുടെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് ഈ തീരുമാനം. സെപ്റ്റംബര്‍ ഒമ്ബതിന് മുംബൈയിലേക്കുള്ള അവരുടെ യാത്രയില്‍ ഹിമാചല്‍ സര്‍ക്കാരിന്റെ സുരക്ഷയും കങ്കണയ്ക്കുണ്ടാവും. സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള സുരക്ഷ കങ്കണയ്ക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.ഹിമാചലിന്റെ മകളെന്നാണ് അവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

Be the first to comment on "ബോ​ളി​വു​ഡ് താ​രം ‌കങ്കണ റണൗട്ടിന് കേ​ന്ദ്രം വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ തീരുമാനിച്ചു."

Leave a comment

Your email address will not be published.


*