പ്രശസ്ത തെലുങ്ക് ചലചിത്ര നടനും ഹാസ്യനടനുമായ ജയപ്രകാശ് റെഡ്ഡി ( 74 ) അന്തരിച്ചു.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.തെലുങ്ക് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി.
1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്.സമരസിംഹ റെഡ്ഡി, പ്രേമിന്ചുകുണ്ടം റാ, നരസിംഹ നായിഡു,റെഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു.2008ല്‍ പുറത്തിറങ്ങിയ ‘റെഡി’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയ്ക്ക് ഒരു ഹാസ്യപരിവേഷം നല്‍കിയത്.
മൂന്ന് പതിറ്റാണ്ടായി ജയപ്രകാശ് റെഡ്ഡി തന്റെ കരിയറില്‍ 400 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.ജയപ്രകാശ് റെഡ്ഡിയുടെ നിര്യാണത്തില്‍ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന് റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Be the first to comment on "പ്രശസ്ത തെലുങ്ക് നടനും ഹാസ്യനടനുമായ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു."