സ്‌പെഷ്യല്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് പുറത്താക്കി.

ചിന്മയ

സ്‌പെഷ്യല്‍ ഫീസ് അടയ്‌ക്കാത്തതിന്റെ പേരില്‍ പാലക്കാട് തത്തമംഗലം ചിന്മയ സ്‌കൂളില്‍ നിന്നും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കി.ട്യൂഷന്‍ ഫീസിന് പുറമെ സ്‌പെഷല്‍ ഫീസ് അടക്കാത്തിതിനാണ് അധികൃതരുടെ നടപടി.

കോവിഡ് മഹാമാരിക്കാലത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന രക്ഷാകര്‍ത്താക്കള്‍ ട്യൂഷന്‍ ഫീസ് അടച്ചിട്ടുണ്ട്. എന്നാല്‍ സ്‌പെഷ്യല്‍ ഫീസില്‍ നിന്നും ചെറിയ ഒരു ശതമാനം ഇളവ് ചെയ്ത് തരണം എന്നതായിരുന്നു രക്ഷകര്‍ത്താക്കളുടെ ആവശ്യം. എന്നാല്‍ അത് പരിഗണിക്കാതെയാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും കുട്ടികളെ പുറത്താക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ദുരിത കാലത്തും തുടരുന്ന ചൂഷണത്തിനെതിരെ കൂട്ടപ്പരാതിയുമായി തത്തമംഗലം, കൊല്ലങ്കോട് ചിന്മയ വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തുവന്നു. ട്യൂഷന്‍ ഫീസിന് പുറമേ ഭീമമായ തുക ടേം ഫീസ് എന്ന പേരില്‍ കൂടി ഈടാക്കുകയാണ് ഈ സ്‌കൂളുകള്‍ എന്നാണ് ആരോപണം.

ചെറിയ കുറവെങ്കിലും വരുത്തണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും അതൊന്നും തന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

Be the first to comment on "സ്‌പെഷ്യല്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് പുറത്താക്കി."

Leave a comment

Your email address will not be published.


*