ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കു ഹൈ​ക്കോ​ട​തി സ്റ്റേ.

ര​ണ്ടി​ല ചി​ഹ്നം

ര​ണ്ടി​ല ചിഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കു ഹൈ​ക്കോ​ട​തി സ്റ്റേ. ​​ഒ​രു മാ​സ​ത്തേ​ക്കാ​ണു സ്റ്റേ ​ചെ​യ്ത​ത്.പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി സ്റ്റേ ​വി​ധി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണു ജോ​സ​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും.ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്ന് സിവില്‍ കോടതി കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ.ജോസഫിന്റെ ഹര്‍ജി.

ജോസ് കെ.മാണിക്ക് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല.പാര്‍ട്ടിയുടെ രേഖകളൊന്നും ജോസിന്റെ കൈവശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു യ​ഥാ​ര്‍​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​രെ​ന്ന ത​ര്‍​ക്കം നി​ല​നി​ല്‍​ക്കെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തി​നു ന​ല്‍​കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ​യു​ടെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു തീ​രു​മാ​നം.

Be the first to comment on "ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​ക്കു ഹൈ​ക്കോ​ട​തി സ്റ്റേ."

Leave a comment

Your email address will not be published.


*