ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു. ക്രിക്കറ്റ് വാതുവെയ്പ്പമുയി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്കാണ് അവസാനിച്ചത്.ഇതോടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്.
‘എനിക്ക് വീണ്ടും കളിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാര്‍ക്കെങ്കിലും മനസിലാവുമെന്ന് തോന്നുന്നില്ല ‘- ശ്രീശാന്ത് പറഞ്ഞു.ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു.ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെവിടെയും കളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ് ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഫിറ്റ്നസ് തെളിയിച്ച് മടങ്ങിയെത്തുകയാണെങ്കില്‍ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും നേരത്തെ വ്യക്തമാക്കിയിരുന്നു.
Be the first to comment on "ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു."