തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച്‌ മരിച്ചു.

ഫ്‌ലോറന്റ് പെരേര

തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര (67 ) കൊവിഡ് ബാധിച്ച്‌ മരിച്ചു.രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിൽ ചകിത്സയിലിരിക്കവെയാണ് അന്ത്യം.

2003ല്‍ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്‍, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി എന്നീ സിനികളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

സിനിമക്ക് പുറത്ത് കലൈഞ്ജര്‍ ടിവി, വിജയ് ടിവി, വിന്‍ ടിവി എന്നീ ചാനലുകളിലും സേവനമനുഷ്ഠിച്ചു. നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ പ്രശസ്ത സംവിധായകന്‍ സീനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

Be the first to comment on "തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച്‌ മരിച്ചു."

Leave a comment

Your email address will not be published.


*