ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു.

യോഷിഹിതേ സുഗ

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് സുഗോയെ പാര്‍ട്ടിത്തലവനായി തെരഞ്ഞെടുത്തത്. മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.

534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ന് നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയാണ് യോഷിഹിതെ സുഗ പ്രധാനമന്ത്രിയായത്.മുന്‍ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബേയുടെ സഹപ്രവര്‍ത്തകനും ഉറ്റ അനുയായിയുമാണ് സുഗ.

2007 മുതല്‍ മൂന്ന് ഭരണ കാലാവധിയാണ് ഷിന്‍സോ ആബെ ജപ്പാനെ നയിച്ചത്.ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ കഴിഞ്ഞ മാസം അനാരോഗ്യം കാരണമാണ് ഔദ്യോഗിക പദവി ഒഴിയാന്‍ തീരുമാനിച്ചത്.പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി യോഷിഹിതോ സുഗയ്ക്ക് നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു.

Be the first to comment on "ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു."

Leave a comment

Your email address will not be published.


*