തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് നിരോധിത നോട്ടുകള്‍.

തിരുപ്പതി

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരില്‍നിന്നു കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകള്‍. 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള 1.8 ലക്ഷം കറന്‍സി നോട്ടുകളാണ് യില്‍ ലഭിച്ചതിന്. 31.8 കോടി രൂപ മൂല്യം വരുന്ന 500 രൂപയുടെ 6.34 ലക്ഷം കറന്‍സി നോട്ടുകളാണ് കാണിക്കയായി ലഭിച്ചത്.ഈ പണം എന്തുചെയ്യണം എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 1000, 500 നിരോധിച്ചതിന് ശേഷവും നിരോധിത നോട്ടുകള്‍ കാണിയ്ക്കായി നല്‍കുന്നത് ഭക്തര്‍ തുടരുകയായിരുന്നു എന്നാണ് ക്ഷേത്രം അധികൃര്‍ പറയുന്നത്.അസാധുവായ നോട്ടുകള്‍ മാറ്റിനല്‍കണമെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തയ്യാറായിട്ടില്ല.

റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി തിരുപ്പതി ദേവസ്ഥാം ചെയര്‍മാന്‍ വൈ.വി സുബ്ബയ്യ ധനമന്ത്രി 2017ല്‍ തന്നെ കത്തയച്ചിരുന്നു.എന്നാല്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ കത്തിന് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Be the first to comment on "തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് നിരോധിത നോട്ടുകള്‍."

Leave a comment

Your email address will not be published.


*