ട്രംപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ മോഡല്‍ രംഗത്ത്.

ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്സാണ് രംഗത്തെത്തിയിരിക്കുന്നത്.തന്റെ 24ാം വയസിലാണ് ട്രംപില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.1997 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം.

ന്യൂയോര്‍ക്കില്‍ നടന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിനിടെ വി.ഐ.പി സ്യൂട്ടില്‍ വെച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചതെന്ന് ആമി ഡോറിസ് ബ്രിട്ടനിലെ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.അയാള്‍ തനിക്ക് തള്ളിമാറ്റാന്‍ കഴിയാത്ത വിധം മുറുകെ പിടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപ് സ്പര്‍ശിച്ചതായുമാണ് ആമി ഡോറിസ് വ്യക്തമാക്കിയിരിക്കുന്നത്.

ആ സമയത്ത് ട്രംപിന് 51 വയസായിരുന്നുവെന്നും രണ്ടാം ഭാര്യ മര്‍ല മാപ്പിള്‍സിനെ വിവാഹം ചെയ്തിരുന്നുവെന്നും ആമി ഡോറിസ് പറഞ്ഞു.ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയ 26-ാമത്തെ വനിതയാണ് ഡോറിസ്.

Be the first to comment on "ട്രംപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ മോഡല്‍ രംഗത്ത്."

Leave a comment

Your email address will not be published.


*