മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.ഇരുവരുടെയും ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇരുവരും ആശുപത്രി വിട്ടത്. ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരും.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് വ്യവസായ മന്ത്രി കൂടിയായ ഇ.പി ജയരാജന്‍. നേരത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Be the first to comment on "മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി ആശുപത്രി വിട്ടു."

Leave a comment

Your email address will not be published.


*