അറബി കോളജ് അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി.

സലാഹുദ്ദീന്‍

കല്‍പകഞ്ചേരിയില്‍ അറബി കോളജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങള്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.പരാതിയില്‍ പൊലീസ് പോക്​സോ നിയമപ്രകാരം കേസ്​ രജിസ്​റ്റര്‍ ചെയ്​തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി.പീഡനവിവരം പുറത്തുപറയരുതെന്ന്​ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.ഉടന്‍ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.


തുടര്‍ന്ന് പരാതി ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പൊലീസിന് വിവരം കെെമാറുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.

Be the first to comment on "അറബി കോളജ് അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി."

Leave a comment

Your email address will not be published.


*