ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി പിണറായിവിജയന്‍ അനാച്ഛാദനം ചെയ്തു.

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ അനാഛാദനം ചെയ്തു. മന്ത്രിമാരായ എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കോര്‍പറേഷന്‍ മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ സാമൂഹ്യ ചരിത്രശത്ത പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരു.

നമ്മുടെ ജനജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ഗുരു. നവോഥാന നായകനായ ചട്ടമ്ബിസ്വാമികള്‍ക്ക് തലസ്ഥാന നഗരിയില്‍ ഉചിതമായ സ്മാരകംസര്‍ക്കാര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്.

1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്.പൂന്തോട്ടവും സന്ദര്‍ശകര്‍ക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും . ചുറ്റുമതിലില്‍ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമര്‍ ശില്പങ്ങളും സ്ഥാപിക്കും.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായയാണ് ശില്‍പം നിര്‍മിച്ചത്.സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരവും ക്ഷേത്രകലാ അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Be the first to comment on "ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി പിണറായിവിജയന്‍ അനാച്ഛാദനം ചെയ്തു."

Leave a comment

Your email address will not be published.


*