2015ലെ ​നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന സര്‍ക്കാര്‍ ആ​വ​ശ്യം കോടതി തള്ളി

നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി

കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി.കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​ശി​വ​ന്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.പി​ന്നാ​ലെ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു.സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​പ്പീ​ല്‍ ത​ള്ളി​യ​ത്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് സഭക്കുള്ളില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.

മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്.കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഒ​ക്ടോ​ബ​ര്‍ 15ന് ​അ​കം ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍ എ​ന്നി​വ​രും വി. ​ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്ത്, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

Be the first to comment on "2015ലെ ​നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന സര്‍ക്കാര്‍ ആ​വ​ശ്യം കോടതി തള്ളി"

Leave a comment

Your email address will not be published.


*