ചൈന ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ അല്ലാത്ത ശരിക്കുമുള്ള യുദ്ധത്തിനോ ഒന്നും ചൈനയ്ക്ക് ഉദ്ദേശ്യമില്ല.
കോവിഡ് പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്.കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ നാല് മാസത്തിലധികമായി ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഷി ജിന്‍പിങ്ങിന്റെ പ്രസ്താവന.
അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും പരിഹരിക്കുകയും ചെയ്യുമെന്നും യു.എന്‍ ജനറല്‍ അസ്ലംബ്ലിയുടെ 75ാമത് സമ്മേളനത്തില്‍ പങ്കെടുക്കവെ ഷി ജിന്‍പിങ് വ്യക്തമാക്കി. ഓരോ രാജ്യത്തിന്റേയും സ്വതന്ത്ര വികസന മാതൃകകളെ മറ്റ് രാജ്യങ്ങള്‍ മാനിക്കണം.
ലോകത്തിന്റെ വൈവിധ്യങ്ങളെ മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നും സാമ്ബത്തികവികസനത്തില് ആഗോളതലത്തില്‍ ചൈനയ്ക്ക് തുറന്ന സമീപനമാണുള്ളതെന്നും ജിന്‍പിങ് പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെയും ഷി ജിന്‍പിങ് വിമര്‍ശിച്ചു.
Be the first to comment on "ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്."