മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.

അക്കിത്തം അച്യുതന്‍ നമ്ബൂതിരി

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ ഉച്ചക്ക് 12ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് ഈ പുരസ്‌കാര ലബ്ധി.

Be the first to comment on "മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു."

Leave a comment

Your email address will not be published.


*