ഓപ്പറേഷൻ ദുരാചാരിയുമായി ഉത്തര്‍പ്രദേശ് സർക്കാർ.

യോഗി ആദിത്യനാഥ്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ നടപടി. ‘ഓപറേഷന്‍ ദുരാചാരി’ എന്നതാണ് പുതിയ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ ദുരാചാരിയില്‍ സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഉള്‍പ്പെടുന്നുണ്ട്. സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് വിവരം.കുറ്റം തെളിയുന്നത് പ്രകാരം ആളുകളുടെ ചിത്രവും പേരും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഇത്തരം കേസുകള്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക.എന്നാൽ പദ്ധതി എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല.

Be the first to comment on "ഓപ്പറേഷൻ ദുരാചാരിയുമായി ഉത്തര്‍പ്രദേശ് സർക്കാർ."

Leave a comment

Your email address will not be published.


*