ബാബരി മസ്ജിദ് കേസ്; മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി.

ബാബരി മസ്ദജിദ്

ബാബറി മസ്ജിദ് ആക്രമണത്തിന്റെ ഗൂഢാലോചന കേസില്‍ നിന്ന് മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി കോടതി വിധി. ബി.ജെ.പി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു.ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്.

ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി അറിയിച്ചു.എല്ലാ പ്രതികളും വിധി പ്രസ്താവ സമയത്ത് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അഡ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും എത്തിയില്ല. കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോവിഡ് ചികിത്സയിലാണ്.

പ്രായധിക്യവും കോവിഡ് പ്രോട്ടോക്കോളും മൂലം എത്താനാവില്ലെന്നാണ് അഡ്വാനിയും ജോഷിയും അറിയിച്ചത്.മഹന്ത് നൃത്യഗോപാല്‍ ദാസും സതീഷ് പ്രധാനും നേരിട്ടു ഹാജരായില്ല. ഇവര്‍ക്കു വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി.വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, ധരംദാസ്, വേദാന്തി, ലല്ലു സിങ്, ചംപത് റായി, പവന്‍ പാണ്ഡേ തുടങ്ങി 26 പ്രതികള്‍ കോടതിയില്‍ ഹാജരായി.

മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തില്‍ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.കോടതിക്കു പുറത്ത് മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കുകയും രാമജന്മഭൂമി പരിസരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment on "ബാബരി മസ്ജിദ് കേസ്; മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി."

Leave a comment

Your email address will not be published.


*