രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ബി 777 വിമാനങ്ങളില്‍ ഒന്ന് ഇന്ന് ഇന്ത്യയിലെത്തി.

എയര്‍ ഇന്ത്യ

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന രണ്ട് വിവിഐപി വിമാനങ്ങളില്‍ ഒന്ന് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തി. പ്രത്യേകമായി രൂപകല്‍പന ചെയ്‌ത എയര്‍ ഇന്ത്യ വണ്ണിന്റെ ആദ്യ ബോയിങ് 777 വിമാനമാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്.

വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ആണ് നിര്‍വഹിക്കുന്നത്.അടുത്ത വര്‍ഷം ജൂലൈ മുതല്‍ പുതിയ ബോയിങ് വിമാനം പറന്നു തുടങ്ങുക.പുതിയ ബി 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റ്മാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു.

കൂടുതല്‍ പൈലറ്റ്മാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ക്ക് മാത്രമായാണ് ഈ വിമാനം ഉപയോഗിക്കപ്പെടുക. എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇതുവരെ ഉപയോഗിച്ചിരുന്നത്.

Be the first to comment on "രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ബി 777 വിമാനങ്ങളില്‍ ഒന്ന് ഇന്ന് ഇന്ത്യയിലെത്തി."

Leave a comment

Your email address will not be published.


*