“ഡ്രൈവ് ഇന്‍ സിനിമ” തിയേറ്റര്‍ കൊച്ചിയിൽ.

ഡ്രൈവ് ഇന്‍ സിനിമ

കൊച്ചിയില്‍ കാറുകളില്‍ ഇരുന്ന് സിനിമ കാണാനുള്ള അവസരം ഒരുങ്ങുന്നു.’ഡ്രൈവ് ഇന്‍ സിനിമ’ എന്ന് പേരിട്ടിരിക്കുന്ന സിനിമക്കാഴ്ച ലോക്ഡൗണ്‍കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയെങ്കിലും കേരളത്തില്‍ ആദ്യമാണ്. ഞായറാഴ്ച കൊച്ചിയിലെ ലെ മെറിഡിയനിലാണ് പുതിയ സിനിമ അനുഭവത്തിന് തുടക്കമാകുന്നത്.

ഒരു വലിയ ഔട്ട് ഡോര്‍ മൂവി സ്‌ക്രീന്‍,ഒരു പ്രൊജക്ഷന്‍ ബൂത്ത്,ഒരു കണ്‍സെഷന്‍ സ്റ്റാന്‍ഡ്, വിശാലമായ പാര്‍ക്കിങ് ഏരിയ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഘടനയാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ അല്ലെങ്കില്‍ ഡ്രൈവ് ഇന്‍ സിനിമ. ഈ ചുറ്റുമുള്ള പ്രദേശത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ കാറുകളുടെ സ്വകാര്യതയില്‍ നിന്നും സുഖസൗകര്യങ്ങളില്‍ നിന്നും സിനിമകള്‍ കാണാന്‍ കഴിയും എന്നുള്ളതാണ് ഇത്തരം സ്‌ക്രീനിങ്ങുകളുടെ പ്രത്യേകത.

സംസ്ഥാനത്തെ തിയറ്ററുകള്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 10മുതല്‍ അടച്ചിട്ട സാഹചര്യമാണ് ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഡ്രൈവ് ഇന്‍ സിനിമ കാഴ്ച സിനിമാ ആസ്വാദകര്‍ക്ക് ആശ്വാസമായേക്കും.

Be the first to comment on "“ഡ്രൈവ് ഇന്‍ സിനിമ” തിയേറ്റര്‍ കൊച്ചിയിൽ."

Leave a comment

Your email address will not be published.


*