സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ലോക്‌നാഥ് ബെഹ്‌റ

കേരളത്തില്‍ നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി . എല്ലായിടത്തും കടുത്ത നിയന്ത്രണം ഉണ്ടാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്‌തമാക്കി . പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഡിജിപി അറിയിച്ചു.

കടകളില്‍ കൃത്യമായ് സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.അതേ സമയം സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രഖ്യാപിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Be the first to comment on "സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ."

Leave a comment

Your email address will not be published.


*