മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി.

സുപ്രീം കോടതി.

മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി.വായ്​പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നറിയിച്ച്‌​ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്​തികരമല്ലെന്ന്​ സുപ്രീം കോടതി.

പരാതിക്കാര്‍ ഉന്നയിച്ച പല വിഷയത്തിലും കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന്​ കഴിഞ്ഞിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഒരാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവിട്ടു.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക.

രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Be the first to comment on "മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി."

Leave a comment

Your email address will not be published.


*