തട്ടിപ്പ് കേസില്‍ എന്‍സിപി നേതാവിന് തടവുശിക്ഷ.

ജയന്‍ പുത്തന്‍പുരയ്ക്ക

തൊഴില്‍ തട്ടിപ്പ് കേസില്‍ എന്‍സിപി നേതാവിന് തടവുശിക്ഷ. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനാണ് ഒരുവര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.കളമശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എസ്. സച്ചിദാനന്ദന്‍ നല്‍കിയ കേസിലാണ് വിധി.

പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.സച്ചിദാനന്ദന്റെ മകന് ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായിരുന്നു എന്‍സിപി. മൂന്നു ഘട്ടങ്ങളിലായാണ് ഏഴു ലക്ഷം രൂപ തട്ടിയെടുത്തത്.

Be the first to comment on "തട്ടിപ്പ് കേസില്‍ എന്‍സിപി നേതാവിന് തടവുശിക്ഷ."

Leave a comment

Your email address will not be published.


*