ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്.

ടൊവിനോ

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ ടൊവിനോ.

രണ്ടുദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.താരത്തിന്‍റെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Be the first to comment on "ഷൂട്ടിങ്ങിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്."

Leave a comment

Your email address will not be published.


*