സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം.

ബാറുകള്‍

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ആരോഗ്യവകുപ്പും പൊലിസും ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നടപടി.കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധന പതിനായിരം കടന്ന സാഹചര്യത്തിലാണ് തീരുമാനം.ബാറുകള്‍ തുറന്നാല്‍ കൗണ്ടര്‍ വില്‍പ്പന അവസാനിപ്പിക്കാമെന്നായിരുന്നു തീരുമാനം.

ഇതിലൂടെ ബെവ്കോയുടെ സാമ്ബത്തിക നഷ്ടം കുറയ്ക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നു.ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് സര്‍ക്കാരിന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു റിപ്പോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷനും സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിലവില്‍ കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ട്.

Be the first to comment on "സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം."

Leave a comment

Your email address will not be published.


*