എസ്‌എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുക്കപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുക്കപ്പെട്ടു.ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ എസ്‌എന്‍ ട്രസ്റ്റില്‍ സെക്രട്ടറി ആവുന്നത്.ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയും സെക്രട്ടറിയാകുന്നത്.

ചേര്‍ത്തല എസ്‌.എന്‍. കോളജ്‌ ഓഡിറ്റോറിയത്തില്‍ ഏകകണ്‌ഠമായായിരുന്നു തെരഞ്ഞെടുപ്പ്‌.ഡോ. എം.എന്‍. സോമന്‍ (ചെയര്‍മാന്‍), തുഷാര്‍ വെള്ളാപ്പള്ളി (അസിസ്‌റ്റന്റ്‌ സെക്രട്ടറി), ഡോ. ജി. ജയദേവന്‍ (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.

എക്‌സിക്യൂട്ടിവ്‌ കമ്മിറ്റി അംഗങ്ങളായി അജി എസ്‌.ആര്‍.എം, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, കെ. പത്മകുമാര്‍, എ. സോമരാജന്‍, കെ.ആര്‍. ഗോപിനാഥ്‌, പി.എം. രവീന്ദ്രന്‍, അരയക്കണ്ടി സന്തോഷ്‌, മേലേകോട്ട്‌ സുധാകരന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങളും ഉത്തരവും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Be the first to comment on "എസ്‌എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുക്കപ്പെട്ടു."

Leave a comment

Your email address will not be published.


*