ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചു.

ഖുശ്ബു

കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഭാരതത്തെ നയിക്കാന്‍ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ തന്നെ വേണമെന്ന് നടി ഖുശ്ബു പറഞ്ഞു.ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി മുന്നിലെത്തുമെന്നും ആത്മാര്‍ഥമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും താരം വ്യക്തമാക്കി.പത്ത് വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ നാടിന് നല്ലത് ഏത് രാഷ്ട്രീയമാണെന്ന് മനസിലായെന്നും ഖുശ്ബു പറഞ്ഞു.

Be the first to comment on "ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചു."

Leave a comment

Your email address will not be published.


*