മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോനിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി.

ധോനിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി.

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ നിന്ന് 16 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ഇടത്തില്‍ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയര്‍ന്നത്.

ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയാണ് പിടിയിലായത്. ധോണിയുടെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ താന്‍ ഭീഷണി സന്ദേശമിട്ടിരുന്നുവെന്ന് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.ധോണിയുടെ മകള്‍ക്കെതിരായ ഭീഷണി സംബന്ധിച്ച്‌ റാഞ്ചി പൊലീസാണ് കേസെടുത്തിട്ടുള്ളത്.ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.

Be the first to comment on "മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോനിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി."

Leave a comment

Your email address will not be published.


*