പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.ട്വിറ്ററിലൂടെ നല്‍കിയ സന്ദേശത്തിലാണ് വൈകുന്നേരം 6ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്.എന്ത് വിഷയത്തെക്കുറിച്ച്‌ ആയിരിക്കും താന്‍ സംസാരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനനിരക്ക് കുറവ് വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. രാജ്യത്ത് ഇതുവരെ 76 ലക്ഷത്തോളം ആളുകള്‍ക്ക് ആണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സെപ്തംബര്‍ മധ്യത്തില്‍ രാജ്യത്ത് പ്രതിദിന കേസുകള്‍ 90,000 വരെ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ആദ്യമായി ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ എത്തി.ഈ പശ്ചാത്തലത്തില്‍ സമ്ബദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment on "പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും."

Leave a comment

Your email address will not be published.


*