സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

ഉള്ളി

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.മഴക്കെടുതിയും കോവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നത്.

നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്ബോള്‍ 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളി 100 കടന്നിരിക്കുകയാണ്.കാരറ്റിന് 100 രൂപ, കാബേജ് 50 രൂപ്, ബീറ്റ്റൂട്ട് 70 എന്നിങ്ങനെ പോകുന്നു ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ക്ക് വില.

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് സവാള കൂടുതലായി എത്തുന്നത്. ഉള്ളി എത്തുന്നത് തമിഴ്‌നാട് നിന്നും. ഈ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതാണ് വരവ് നിലയ്ക്കാന്‍ കാരണം. ഇതാണ് അവശ്യ വസ്തുക്കളുടെ കുത്തനെയുള്ള വിലവര്‍ധനവിന് കാരണം.

Be the first to comment on "സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു."

Leave a comment

Your email address will not be published.


*