പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

പ്രദേശിക വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇവിടെ നേതാക്കളുണ്ട്.

രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അദ്ദേഹം പറയുമ്ബോള്‍ അദ്ദേഹത്തിന്റെ നിലയില്‍ നിന്നുകൊണ്ട് പറഞ്ഞാല്‍ മതി. ബ്ലെയിം ഗെയിം നടത്തരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നത്തല വിശദീകരിച്ചു.

Be the first to comment on "പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല."

Leave a comment

Your email address will not be published.


*