കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി.

കോറോണ

കൊവിഡ്-19 ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.നദണ്ഡങ്ങള്‍ പാലിച്ച്‌ മതപരരമായ ചടങ്ങുകള്‍ നടത്താമെന്നും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.എന്നാല്‍ മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ ചുംബിക്കാനോ കുളിപ്പിക്കാനോ പാടില്ല. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്കാര ചടങ്ങില്‍ വളരെ കുറച്ച്‌ ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

പത്ത് വയസ്സില്‍ താഴെയും അറുപത് വയസ്സിനു മുകളില്‍ ​‍പ്രായമുള്ളവരും ചടങ്ങില്‍ പങ്കെടുക്കരുത്. മൃതദേഹം കൊണ്ടുപോകുന്ന ആംബുലന്‍സും സ്ട്രെക്ചറും അണുവിമുക്തമാക്കണം.കൊവിഡ് മരണങ്ങളില്‍ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് വിവിധ സമുദായിക സംഘടനകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തുന്നത്.

Be the first to comment on "കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി."

Leave a comment

Your email address will not be published.


*