ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.

ബിനീഷ് കോടിയേരി

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം.ബംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ഹാജരാക്കുക. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്ബത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്ബത്തിക സഹായം നല്‍കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. ബിനീഷിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

Be the first to comment on "ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു."

Leave a comment

Your email address will not be published.


*