എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്.

ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നത്.മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളര്‍, ബെവ്കോ, പമ്ബ മണല്‍കടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷന്‍ അഴിമതികള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കര്‍ ചെയ്തതാണ്.

മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്,” എന്നും ചെന്നിത്തല ആരോപിച്ചു.ശിവശങ്കര്‍ കള്ളപ്പണക്കേസില്‍ അഞ്ചാം പ്രതിയാണ്.

ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലുമായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥായെന്നും അദ്ദേഹം പരിഹസിച്ചു.

Be the first to comment on "എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല."

Leave a comment

Your email address will not be published.


*