രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

നരേന്ദ്ര മോദി

രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.സ്റ്റാച്യൂ ഓഫ് യൂണിറ്റിയെയും സബര്‍മതിയെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്.സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ 145 ആം ജന്‍മവാര്‍ഷികത്തിന്റെ ഭാഗാമായാണ് ഗുജറാത്തില്‍ സീ പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്.

200 കിലോമീറ്ററാണ് സബര്‍മതി നദീമുഖത്ത് നിന്ന് പ്രതിമ നില്‍ക്കുന്ന കെവാഡിയയിലേക്കുള്ള ദൂരം. റോഡ് മാര്‍ഗം നാല് മണിക്കൂര്‍ വേണ്ടപ്പോള്‍ സീ പ്ലെയിന്‍ മാര്‍ഗം 45 മിനിറ്റ് മാത്രം മതി.ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലക്ക് സീ പ്ലെയിന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

സ്‌പൈസ് ജെറ്റാണ് 19 സീറ്റുകളുള്ള സീ പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.12പേര്‍ക്ക് യാത്ര ചെയ്യാം. ഒരാൾക്ക് 4,800രൂപയാണ് ടിക്കറ്റ് നിരക്ക്.

Be the first to comment on "രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു."

Leave a comment

Your email address will not be published.


*