ന്യുസിലന്‍ഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളി.

ന്യൂസിലാന്‍ഡിലെ ജസിന്ത ആർഡൺ സര്‍ക്കാറില്‍ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണന്‍.ഗ്രാന്റ് റോബർട്സൺ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയിൽ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. ഇതാദ്യമായാണ് ന്യൂസീലന്ഡിൽ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്.2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി.കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.ക്രൈസ്റ്റ് ചര്‍ച്ച്‌ സ്വദേശി റിച്ചാര്‍ഡ്സൺ ആണ് ഭർത്താവ് വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാൻ ന്യൂസീലന്‍ഡിലെത്തിയ പ്രിയങ്ക പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

ന്യൂസിലാന്‍ഡിലെ ജസിന്ത ആർഡൺ സര്‍ക്കാറില്‍ മന്ത്രിയായി മലയാളി പ്രിയൻകാ രാധാകൃഷ്ണൻ.ഗ്രാന്റ് റോബർട്സൺ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയിൽ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. ഇതാദ്യമായാണ് ന്യൂസീലന്ഡിൽ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയൻകാ ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്.2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി.കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയൻകയെ തേടിയെത്തി.

ക്രൈസ്റ്റ് ചര്‍ച്ച്‌ സ്വദേശി റിച്ചാര്‍ഡ്സൺ ആണ് ഭർത്താവ് വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാൻ ന്യൂസീലന്‍ഡിലെത്തിയ പ്രിയൻകാ പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

Be the first to comment on "ന്യുസിലന്‍ഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളി."

Leave a comment

Your email address will not be published.


*