എന്‍ഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രന്‍.

കെ. സുരേന്ദ്രന്‍.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞു നിര്‍ത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോ​ഗിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.വാളയാറില്‍ അടക്കം നീതി നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങള്‍ സംസ്ഥാനത്തുണ്ട്.

അപ്പോഴൊന്നും ഇടപെടാത്ത ബാലാവകാശ കമ്മീഷനാണ് കോടിയേരിയുടെ വീട്ടില്‍ നടന്ന തെരച്ചില്‍ മുടക്കാനെത്തിയത്. ബാലാവകാശ കമ്മീഷനേയും പോലീസിനേയും ഉപയോഗിച്ച്‌ അന്വേഷണ ഏജന്‍സികളുടെ നടപടികളെ തടസപ്പെടുത്താനാണ് നീക്കം.

കോഴിക്കോട് ഇന്നും ആറുവയസുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായ അതിക്രമങ്ങളാണുണ്ടാകുന്നത്. ഇതിലൊന്നും പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയപ്പോള്‍ നടക്കുന്ന അന്വേഷണം തടസപ്പെടുത്താന്‍ ഓടിയെത്തിയത് പ്രതിഷേധാര്‍ഹമാണ്.

എകെജി സെന്ററിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കോടിയേരിയുടെ വീട്ടിലുള്ളവരും പുറത്തുള്ള ബന്ധുക്കളും പ്രതികരിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment on "എന്‍ഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രന്‍."

Leave a comment

Your email address will not be published.


*