പഴകിയ ബ്രെഡില്‍ നിന്ന് ബിയര്‍.

പഴകിയ ബ്രെഡില്‍ നിന്ന് ബിയര്‍.

പഴകിയ ബ്രെഡുകളില്‍ നിന്നും ബിയര്‍ നിര്‍മാണവുമായി വിദ്യാര്‍ത്ഥി. ബ്രിട്ടന്‍ സ്വദേശിയായ ദിമിത്രിസ് മാരിയോസ് എന്ന വിദ്യാര്‍ത്ഥിയാണ് കണ്ടെത്തലിന് പിന്നില്‍.ലഹരി പകരും എന്നതിലുപരി പാഴ്‌വസ്തുക്കളുടെ വര്‍ധന തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഫ്യൂച്ചര്‍ ബ്ര്യൂ എന്നാണ് ദിമിത്രിസിന്റെ കമ്ബനിയുടെ പേര്. ‘ഡോ ഡോ’ എന്നാണ് ബിയറിന് പേരിട്ടിരിക്കുന്നത്. ബിയര്‍ നിര്‍മാണത്തില്‍ പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറക്കാമെന്നാണ് ദിമിത്രിസ് മാരിയോസിന്റെ ബിയറിന്റെ പ്രത്യേകത.

പുതിയ സംരംഭത്തില്‍ 20000 പൗണ്ട് നിക്ഷേപിക്കാന്‍ തയാറെടുക്കുകയാണ് ദിമിത്രിസ്. തന്റെ ഉല്‍പ്പന്നത്തെ കാര്‍ബണ്‍ നെഗറ്റീവ് ബിയര്‍ എന്നാണ് ഈ 23കാരന്‍ വിശേഷിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബ്രെഡ് തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

Be the first to comment on "പഴകിയ ബ്രെഡില്‍ നിന്ന് ബിയര്‍."

Leave a comment

Your email address will not be published.


*