ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’.

'വര്‍ക് ഫ്രം ഹോം' .

ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ നവംബര്‍ അഞ്ചിന് തന്നെ പദ്ധതി നടപ്പില്‍ വരും.സേവന ദാതാക്കളുടെ (ഒഎസ്പി) രജിസ്ട്രേഷന്‍ ആവശ്യകതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ഡാറ്റാ അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിപിഒ വ്യവസായത്തെ ഒ‌എസ്‌പി നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു.

കൂടാതെ, ബാങ്ക് ഗ്യാരണ്ടികളുടെ നിക്ഷേപം, സ്റ്റാറ്റിക് ഐപികള്‍, പതിവ് റിപ്പോര്‍ട്ടിംഗ് ബാധ്യതകള്‍, നെറ്റ്‌വര്‍ക്ക് ഡയഗ്രം പ്രസിദ്ധീകരിക്കല്‍, തുടങ്ങിയവയും നീക്കംചെയ്‌തു. ഇന്ത്യയെ ഒരു സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമായാണ് ഈ നീക്കം.

‘വര്‍ക് ഫ്രം ഹോം’ അല്ലെങ്കില്‍ ‘വര്‍ക് ഫ്രം എനിവേര്‍’ സൗകര്യങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന കമ്ബനി പോളിസികളില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ്, കാള്‍ സെന്‍ററുകള്‍ എന്നിവക്ക് ഗുണമാകുന്നതാണ് തീരുമാനം.

Be the first to comment on "ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’."

Leave a comment

Your email address will not be published.


*