സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.ഡിസംബര്‍ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂര്‍ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും.കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക.

നവംബര്‍ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷന്‍ അറിയിച്ചു.നവംബര്‍ 19-വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബര്‍ 20-ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ 6 വരെയായി നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് 5 മണിവരെയായിരുന്നു. തിരഞ്ഞെടുപ്പ് 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. (14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭകള്‍, 6 കോര്‍പ്പറേഷനുകള്‍, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത് ).

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും, സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വാര്‍ഡില്‍ ചിലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്.കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പിലാക്കും.

Be the first to comment on "സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു."

Leave a comment

Your email address will not be published.


*