പിഎസ്‌എല്‍വി-സി- 49 വിജയകരമായി വിക്ഷേപിച്ചത്.

പിഎസ്‌എല്‍വി-സി- 49

കോവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്നാണ് പിഎസ്‌എല്‍വി- സി 49 വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ ദൗത്യമാണ് പിഎസ്‌എല്‍വി-സി-49.

ഉച്ച തിരിഞ്ഞ് 3:12നാണ് ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വിസി-49 റോക്കറ്റ് കുതിച്ചുയര്‍ന്നത്.2020 ലെ ഐഎസ്‌ആര്‍ഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പോളാര്‍ ഉപഗ്രഹവും 9 വിദേശ ഉപഗ്രഹങ്ങളുമായാണ് പിഎസ്‌എല്‍വിസി-49 വിക്ഷേപിച്ചിരിക്കുന്നത്.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം.ലിത്വാനിയ (1 ടെക്‌നോളജി ഡെമോസ്ട്രേറ്റര്‍), ലക്‌സംബര്‍ഗ് (ക്ലിയോസ് സ്‌പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷന്‍ ഉപഗ്രഹങ്ങള്‍), യുഎസ് (4ലെമൂര്‍ മള്‍ട്ടി മിഷന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍) എന്നിവയാണ് വിദേശത്തുനിന്നുള്ള 9 ഉപഗ്രഹങ്ങള്‍.

Be the first to comment on "പിഎസ്‌എല്‍വി-സി- 49 വിജയകരമായി വിക്ഷേപിച്ചത്."

Leave a comment

Your email address will not be published.


*