പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്ക് കൊവിഡ്.

ചിരഞ്ജീവിക്ക് കൊവിഡ്.

പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ് സ്ഥിരീകരിച്ചു.പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി താരം കോവിഡ് ടെസ്റ്റ് നടത്തിയത്.

തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സമ്ബര്‍ക്കമുണ്ടായവരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ഡ്രാമയാണ് ‘ആചാര്യ’.

കൊനിഡെല പ്രൊഡക്ഷന്റെയും മാറ്റിനി എന്റര്‍റ്റെയിന്‍മെന്റിന്റെയും ബാനറില്‍ രാം ചരണ്‍, നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍വഹിക്കുന്നത്.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Be the first to comment on "പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്ക് കൊവിഡ്."

Leave a comment

Your email address will not be published.


*