ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓണ്‍ലൈനിലൂടെ സ്ട്രീം ചെയ്യുന്ന സിനിമകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങള്‍ക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകള്‍ക്ക് കൂടി ബാധകമാകും.നിലവില്‍ രാജ്യത്ത് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമായിരുന്നില്ല.

നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളും ന്യൂസ് പോര്‍ട്ടലുകളും ഇനി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലായിരിക്കും.

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രിംകോടതിയില്‍ വന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദികരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ സംബന്ധിച്ച്‌ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തറിക്കിയത്.

Be the first to comment on "ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി."

Leave a comment

Your email address will not be published.


*